സൗദിയില്‍ സ്ത്രീകള്‍ക്ക് ഇനി റസ്റ്റോറന്‍റുകളിലും ജോലി ചെയ്യാം

സൗദി അറേബ്യ: സ്ത്രീ​ക​ള്‍​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് അയവുവരുത്താന്‍ ആരംഭിച്ച സൗ​ദി ഭ​ര​ണ​കൂ​ടം പുതിയ തീരുമാനങ്ങളിലേക്ക്. രാജ്യത്തെ  16 റസ്റ്റോറന്‍റുകളില്‍ സ്ത്രീകള്‍ക്കും തൊഴില്‍ ചെയ്യാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കി.

ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയാകും നിയമിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

ഇപ്പോഴത്തെ ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്‍റെ  ചുവടുപിടിച്ചാണ് രാജ്യത്ത് നിര്‍ണായക മാറ്റങ്ങള്‍ സംഭവിക്കുന്നത്. സിനിമാ നിരോധനം എടുത്തുമാറ്റി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം എടുത്തതും അടുത്ത കാലത്താണ്.

 

prp

Leave a Reply

*