കൊച്ചി:യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
അറസ്റ്റിലാകാന്‍ സാധ്യതയുള്ളതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചു എന്നതാണ് ഇതിനുള്ള തെളിവ്.
യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്.

