സോളാര്‍ കേസ്; മനോജിന്റെ ആരോപണം നിഷേധിച്ച്‌ സരിത എസ് നായര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ കേസിലെ പരാതിക്കാരി സരിത എസ് നായര്‍. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ​മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. ​താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും സരിത വ്യക്തമാക്കി.

മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു.ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ശരിവച്ചിരുന്നു.

prp

Leave a Reply

*