വിജയം ഉറപ്പിച്ച്‌ ദ്രൗപദി മുര്‍മു, പൊരുതാന്‍ യശ്വന്ത് സിന്‍ഹ; രാഷ്ട്രപതി വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: പുതിയെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഇന്ന് രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയസമഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് വോട്ടവകാശം.

പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 63-ാം നമ്ബര്‍ മുറിയിലാണ് പോളിംഗ് ബുത്ത് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി ക്ക് പാര്‍ലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം എല്‍ എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21നാണ് വോട്ടെണ്ണല്‍.

നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. നിലവില്‍ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചത് പരി​ഗണിച്ചാല്‍, ആകെ വോട്ടുമൂല്യത്തില്‍ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും. ഇപ്പോഴത്തെ കണക്കില്‍ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷവും. 10,86,431 ആണ് ആകെ വോട്ടുമൂല്യം.

17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

prp

Leave a Reply

*