സില്‍വര്‍ലൈന്‍; അനുമതി തന്നത് ഭൂമി ഏറ്റെടുക്കാനല്ല, റെയില്‍വെയുടെ ഭൂമിയും വിട്ടു തരില്ലെന്ന് റെയില്‍വേ മന്ത്രി

photo-facebook

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈനിനു വേണ്ടി സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് വിശദമായ ഡിപിആര്‍ തയ്യാറാക്കാനാണ്. അത് പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയായി കാണരുത്. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. പദ്ധതിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാഥമിക അംഗീകാരം മാത്രമാണ് ഈ അംഗീകാരം. മറിച്ച്‌ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാനുള്ള അനുമതിയില്ല. ഈ പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുകൊടുക്കുമെന്നുള്ള അര്‍ത്ഥവും ഇതിനില്ല. പദ്ധതിയെക്കുറിച്ച്‌ ഇ ശ്രീധരന്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെയും ജനങ്ങളുടെയും ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും. ഇതിനൊപ്പം പാരിസ്ഥിതകയായ പ്രശ്‌നങ്ങളും കണക്കിലെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തമായ പാരിസ്ഥിതിക, സാങ്കേതിക, സാമ്ബത്തിക സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പഠിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള അനുമതി നല്‍കൂയെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയെച്ചൊല്ലി ലോക്‌സഭയിലും എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിര്‍ത്തുകൊണ്ട് യുഡിഎഫ് എംപിമാര്‍ സംസാരിച്ചപ്പോള്‍ സില്‍വര്‍ലൈനിനെ അനുകൂലിച്ച്‌ എ എം ആരിഫ് എംപി രംഗത്തു വന്നു. പദ്ധതി ആദ്യം റെയില്‍വേയുടെ ഭാഗമായിരുന്നു. പിന്നീടത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ വികസനവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും എ എം ആരിഫ് ആരോപിച്ചു. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു കടക്കാന്‍ റെയില്‍വേ മന്ത്രാലയം താല്‍പര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാത്രമാകും സര്‍ക്കാര്‍ അന്തിമ കൈക്കൊള്ളുകയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

prp

Leave a Reply

*