കോവിഡില്‍ അമ്മയ്ക്ക് ജോലി നഷ്ടമായതോടെ കുടുംബം നോക്കാന്‍ ചായക്കട കച്ചവടം തുടങ്ങി 14കാരന്‍

മുംബൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പതിനാലുകാരനായ സുഭന്‍. മുംബൈ സ്വദേശിയായ സുഭന്‍ കുടുംബം നോക്കാന്‍ തന്റെ പഠനം പോലും ഉപേക്ഷിച്ചാണ് തൊഴിലെടുക്കുന്നത്.

അമ്മയും രണ്ട് സഹോദരിമാരുമാണ് സുഭനുള്ളത്. 12 വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയാണ് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്കൂള്‍ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗണ്‍ ആയതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് കുടുംബത്തിന്റെ വരുമാനവും സഹോദരിമാരുടെ ഓണ്‍ലൈന്‍ ക്ലാസ് തുടരാനും സുഭന്‍ പഠനം ഉപേക്ഷിച്ച്‌ ചായക്കച്ചവടം ആരംഭിക്കുകയായിരുന്നു.സ്കൂളുകള്‍ തുറക്കുമ്ബോള്‍ വീണ്ടും പഠനം തുടരാനാകുമെന്നാണ് സുഭന്റെ പ്രതീക്ഷ.

മുംബൈയിലെ ബേന്ദി ബസാറില്‍ നിന്നും ചായയുണ്ടാക്കി വിറ്റാണ് സുഭന്‍ കുടുംബവും സഹോദരിമാരുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം 300 മുതല്‍ 400 രൂപവരെയാണ് സുഭന്റെ വരുമാനം. ലഭിക്കുന്ന പണം അമ്മയെ ഏല്‍പ്പിക്കുമെന്നും സുഭന്‍ പറയുന്നു. എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

prp

Leave a Reply

*