വി ശിവന്‍കുട്ടിയുടെ രാജിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷപ്പോര്; രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയി

തിരുവനന്തപുരം: ( 29.07.2021) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍​ഗ്രസ് എംഎല്‍എ പി ടി തോമസ് നല്‍കിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലി നിയമസഭയില്‍ ഇരുപക്ഷങ്ങളും ഏറ്റുമുട്ടി. സ‍ര്‍കാരിന്‍്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂടര്‍ക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെ സംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ രൂക്ഷവി‍മര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രം​ഗത്ത് എത്തി. കോടതി വരാന്തയില്‍ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയി. എന്നാല്‍ സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ സര്‍കാര്‍ ബാധ്യസ്ഥമാണ്. കേസ് പിന്‍വലിക്കാന്‍ സ‍ര്‍കാരിന് അവകാശമുണ്ടോയെന്ന കാര്യമാണ് കോടതിയില്‍ പരിഗണിക്കപെട്ടത്. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂടര്‍ക്ക് അവകാശമുണ്ട്. സര്‍കാര്‍ നടപടി നിയമവിരുദ്ധമല്ല. പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

ശിവന്‍കുട്ടി രാജിവയ്ക്കേണ്ട പ്രശ്നം ആയി കാണേണ്ടതില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ട. നിയമസഭയിലെ വനിതാ അംഗങ്ങളുടെ പരാതി അന്നു തന്നെ പൊലീസിന് നല്‍കിയതാണ്. നിയമസഭയുടെ അന്തസിന് ചേരാത്ത കാര്യത്തില്‍ നടപടിക്ക് സ്പീകര്‍ക്ക് അധികാരമുണ്ട്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ ലീലാ വിലാസം എന്താണെന്ന് നമ്മുക്കറിയാല്ലോ. കോടിക്കണക്കിന് രൂപയുടെ പാമൊലിന്‍ കേസ് സ്വന്തം നിലയ്ക്ക് പിന്‍വലിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. സുപ്രിം കോടതി ആരേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. സഭയിലെ കാര്യങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചത് ശരിയല്ല. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം കോടതി വരാന്തയിലെ വാദം ആണ് മുഖ്യമന്ത്രിയുടേതെന്നും ചില വകീലന്മാര്‍ കോടതി വരാന്തയില്‍ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്തത്. നിയമവിരുദ്ധമാണത്. സുപ്രീംകോടതി വിധിക്കെതിരായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഒരു മുഖ്യമന്ത്രിക്കും അതിനധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയാണിത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ പ്രതിപക്ഷമാണോ പ്രതികള്‍ എന്ന് സംശയിച്ചു പോയി. ഞങ്ങളാണോ കോടതിയില്‍ പോയതെന്ന് തോന്നും മുഖ്യമന്ത്രിയുടെ ന്യായം പറച്ചില്‍ കേട്ടാല്‍. കെഎം മാണിയുടെ ആത്മാവ് ഈ വിധിയില്‍ സന്തോഷിക്കുമെന്ന് പി ടി തോമസ് നിയമസഭയില്‍ പറഞ്ഞു.

prp

Leave a Reply

*