സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തു; കളളക്കടത്ത് വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നാണ് സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തു. കളളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചതെന്നും ഇ ഡി പറയുന്നു.

നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്‌നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ നവംബര്‍ 11ന് ഇതു സംബന്ധിച്ച വാട്സാപ്പ് സന്ദേശം അയച്ചുവെന്നും ഇ ഡി പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്ക് എതിരായ എതിര്‍ സത്യവാങ്‌മൂലത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

prp

Leave a Reply

*