നര്‍ത്തകിയും നടിയുമായ ഷംന കാസിം വിവാഹിതയാകാന്‍ ഒരുങ്ങുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരിക്കും നടക്കുക എന്ന് നടി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷംന ഈ കാര്യം അറിയിച്ചത്. ഹിന്ദി തനിക്ക് അത്ര വശമില്ലെങ്കിലും, നോര്‍ത്ത് ഇന്ത്യക്കാരനായിരിക്കും വരനെന്നും കല്യാണം വൈകാതെയുണ്ടാകുമെന്നും താരം വെളിപ്പെടുത്തി. തീരുമാനമായാൽ ഫെയ്സ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല, എല്ലാവരെയും നേരിട്ട് തന്നെ അറിയിക്കുമെന്നും ഷംന പറഞ്ഞു.


