ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തി; പ്രതികള്‍ക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്നും പോലീസ്

പാലക്കാട് : സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലാപതകത്തിലേക്ക് വഴിവെച്ചതെന്ന് പോലീസ്.

പ്രതികള്‍ക്ക് ഷാജഹാനോട് അതൃപ്തിയുണ്ടായിരുന്നെന്നും പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്‌എസുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎം നീക്കങ്ങള്‍ക്കിടെയാണ് പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 12 പേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇതില്‍ നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടാതെ എട്ട് പേര്‍ കസ്റ്റഡിയിലാണ്. ഇവര്‍ നാല് പേരും നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. നവീനിനെ പൊള്ളാച്ചിയില്‍ നിന്നാണ് പിടിച്ചത്. ബാക്കി മൂന്ന്‌പേരെ മലമ്ബുഴ കവയില്‍ നിന്നുമാണ് പിടികൂടിയത്.

2019 മുതല്‍ തന്നെ ഷാജഹാനുമായി പ്രതികള്‍ വിരോധത്തിലാണ്. സിപിഎമ്മിനുള്ളിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. ഷാജഹാന്‍ കൊല്ലപ്പെട്ട ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കം ഉണ്ടായിരുന്നു. ഇത് കൊലപാതകത്തിലേക്ക് വഴിവെയ്ക്കുകയായിരുന്നു.

പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളില്‍ ഒരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചെറിഞ്ഞതും വിരോധം കൂട്ടി. രാഖികെട്ടല്‍, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നീ അവസരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതില്‍ അടക്കം ഷാജഹാനുമായി പ്രതികള്‍ക്ക് പ്രശ്‌നം ഉണ്ടായി. ഇതോടെ പ്രതികള്‍ അവരുടെ വീട്ടില്‍ നിന്ന് വാളുകള്‍ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു.

ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ പ്രതികള്‍ക്ക്

ശത്രുത വര്‍ധിക്കാന്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും ഗൂഢാലോചന, സഹായം, എന്നിവ പരിശോധിച്ചുവരികയാണെന്നും പോലീസ് വിശദീകരിച്ചു.

prp

Leave a Reply

*