എസ്ഡിപിഐക്കാരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറെ; രണ്‍ജീതിനെ കൊന്നത് എസ്ഡിപിഐക്കാര്‍

ആലപ്പുഴ: കേരള പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്ന മതതീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറെ.

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യംചെയ്ത പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌അഷ്‌റഫ് മൗലവിയുടെ ആരോപണം. എന്നാല്‍, കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ താന്‍ പോലീസ് ഉദ്യോഗം രാജിവയ്ക്കുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ സംഘം തന്നെയാണ്. ഇപ്പോള്‍ പിടിയിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. കൊലപാതകികളെ സഹായിച്ചവരാണ് അവര്‍. സംസ്ഥാന വ്യാപകമായ പ്രതികള്‍ക്കായി റെയ്ഡ് നടക്കുന്നുണ്ട്. ഇന്നും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സാഖറെ.

prp

Leave a Reply

*