സരിത എസ് നായരും പരിവാരങ്ങളും…

“പെണ്ണൊരുമ്പെട്ടാല്‍” എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ന് കേരളത്തിലെ ഭരണകക്ഷിയെ ആകെ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്ന സരിത എസ് നായര്‍. ഒരു തട്ടിപ്പിന്‍റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചുവെങ്കിലും രാഷ്ട്രീയക്കാരെയും കേരളത്തിലെ ഭരണകൂടത്തെയും മുള്‍മുനയില്‍ നിര്‍ത്തുവാന്‍ ഈ സ്ത്രീയ്ക്ക് സാധിച്ചു എന്നത് വളരെ ആശ്ചര്യജനകമാണ്.saritha-nair-pti_650x400_61454321138

സോളാര്‍ തട്ടിപ്പ് കഥകള്‍ ആരംഭിച്ച നാള്‍ മുതല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒരു സ്ത്രീയായത് കൊണ്ട് തന്നെ സരിതയ്ക്ക് ബിജു രാധാകൃഷ്ണനേക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ കേരളത്തിലെ മാധ്യമലോകം നിറഞ്ഞു. വൈകാതെ തന്നെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങളും ഇതിനായി സരിതയ്ക്ക് ലഭിച്ച സഹായഹസ്ഥങ്ങളില്‍ മുഖ്യന്‍ മുതലുള്ളവരുടെ പങ്കാളിത്തവും ഈ വിഷയത്തെ ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുക്കാന്‍ കാരണമായി.

ഈ വിഷയത്തില്‍ പലരുടെയും അഭിപ്രായങ്ങളും നാം കേട്ടൂ എങ്കിലും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വളരെയധികം ഖ്യാതി നേടിയിരുന്നു.02sunitha1

പീഡനത്തിനു ഇരയാക്കപ്പെട്ടു എങ്കില്‍ അതില്‍ നീതി ലഭിക്കുവാന്‍ കേസു കൊടുക്കണമെന്നും, ഒരു സ്ത്രീയുടെ പിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ പരക്കം പായുന്നത് തികച്ചും അപഹാസ്യകരവുമായ കാര്യമാണ്. കൂടാതെ കേരളത്തിലെ മാധ്യമമാണ് സരിതയ്ക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തതെന്നും സുനിത കൃഷ്ണന്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതിനാല്‍ തന്നെ മറ്റുള്ളവരുടെ ജീവിതം നരഗതുല്യമാക്കി മാറ്റുന്ന ഒരു സ്ത്രീ എന്ന നിലയില്‍ മീഡിയ “സെലിബ്രിറ്റി” ആക്കിത്തീര്‍ത്ത സരിതയെ തനിക്ക് “ഹെലിബ്രിറ്റി” എന്ന്  വിശേഷിപ്പിക്കാനാണ് തോന്നുന്നതെന്നും അവര്‍ പറയുകയുണ്ടായി.

ആദ്യം ആരോപണങ്ങളാല്‍ മൂടുകയും പിന്നീട് പിതൃതുല്യനായ വ്യക്തിയായി സ്ഥാനക്കയറ്റം നല്‍കുകയും, എന്നാല്‍ വീണ്ടും തെളിവുകള്‍ നിരത്തലും മറ്റുമായി അദ്ദേഹത്തെ ഇവര്‍ വെള്ളം കുടിപ്പിക്കുന്നതും നാം കാണുകയുണ്ടായി. സമൂഹ മാധ്യമത്തിന്‍റെ മുന്‍പില്‍ യാതൊരു ഉളിപ്പും കൂടാതെ കിടപ്പറ രഹസ്യങ്ങള്‍ മുതല്‍ എല്ലാം അങ്ങാടിപാട്ടാക്കി വിളിച്ചുകൂവുന്ന സരിത തന്നെ മാധ്യമങ്ങളെ ഞരമ്പ്‌രോഗികള്‍ എന്ന് വിശേഷിപ്പിച്ചതും വളരെ ഹാസ്യാത്മകമാണെന്ന് വേണം പറയുവാന്‍.

ഈ പൂച്ചേം എലീം കളി എത്ര നാള്‍ തുടരുമെന്നത് നാം കണ്ടു തന്നെ അറിയണം.

prp

Related posts

Leave a Reply

*