ശാന്തന്‍ പാറ ബലാത്സംഗം: രണ്ടുപേര്‍ കൂടി പിടിയില്‍

ഇടുക്കി: ശാന്തന്‍പാറയില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് പൂപ്പാറ സ്വദേശികളായ രണ്ടുപേരെയും പിടികൂടിയത്.

കേസ് രജിസ്റ്റര്‍ചെയ്ത ഉടന്‍ തമിഴ്നാട്ടിലേക്ക് കടന്നവരാണ് ഇവര്‍.

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ആറുപേര്‍ കേസുമായി ബന്ധപ്പെട്ട് ഇതുവര പൊലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം പൂപ്പാറ സന്ദര്‍ശിക്കാനെത്തിയ ഇതര സംസ്ഥാനക്കാരിയായ ​െപണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ മര്‍ദിച്ച്‌ ഓടിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

prp

Leave a Reply

*