സഞ്ജു സാംസണ്‍ അടിക്കുന്നതെല്ലാം സിക്സ് ആവുമെന്ന് തോന്നി : സ്റ്റീവ് സ്മിത്ത്

രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ അടിക്കുന്ന പന്തുകള്‍ എല്ലാം സിക്സ് ആവുമെന്ന് തോന്നിയെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പറ്റി സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. മത്സരത്തില്‍ 32 പന്തില്‍ 79 റണ്‍സ് എടുത്ത സഞ്ജു സാംസന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് 16 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു.

സഞ്ജുവിന്റെ ഇന്നിങ്സില്‍ 9 സിക്സുകളും ഉണ്ടായിരുന്നു. മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. തനിക്ക് സഞ്ജുവിന് സ്ട്രൈക്ക് കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നെന്നും അത് സഞ്ജുവിന് ഒരുപാട് ആത്മവിശ്വാസം നല്‍കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. രാജസ്ഥാന്‍ ഇന്നിങ്സിന്റെ അവസാനം ഇറങ്ങി 8 പന്തില്‍ 27 റണ്‍സ് എടുത്ത ജോഫ്ര ആര്‍ച്ചറുടെ പ്രകടനത്തെയും സ്റ്റീവ് സ്മിത്ത് പുകഴ്ത്തി.

prp

Leave a Reply

*