ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്കുകളും അവശ്യവസ്തുക്കളായി ഉറപ്പുവരുത്താനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. നിര്‍മാതാക്കള്‍ ഈ രണ്ടു വസ്തുക്കളുടെയും ഉല്‍പ്പാദനം എത്രയും വേഗം കൂട്ടേണ്ടതാണ്.
നിലവില്‍ സാനിറ്റൈസറുകളും മാസ്കുകളും വിപണിയില്‍ കിട്ടുന്നില്ല എന്ന പ്രതിസന്ധി പല ജില്ലകളില്‍ നിന്നും ഉയരുന്നുണ്ട്, ഈ രണ്ട് വസ്തുക്കളും അവശ്യ വസ്ത നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇവയുടെ ഉല്‍പ്പാദനം കൂട്ടാന്‍ നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്കാന് സഹായകരമാണ്. പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍. ഗുണമേന്മ കുറഞ്ഞവ വില്ക്കല് എന്നിവ തടയുന്നതിന് ഈ നിയമം കൊണ്ട് സാധിക്കും.
വില നിയന്ത്രണം പിടിച്ചു നിര്‍ത്താന്‍ അവശ്യ വസ്തു നിയമത്തില്‍ വേണ്ട മുന്‍കരുതലുകള്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിധത്തിലുളള സമ്മര്‍ദങ്ങളും നല്കാന് ഉദ്ദേശിക്കുന്നിലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് ഇവയുടെ വില്‍പ്പനയും ഉല്‍പ്പാദനവും നിയന്ത്രിക്കാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി.

