സന്ദീപ് വധക്കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും; ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്

പത്തനംതിട്ട: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിലെ നിര്‍ണായക തെളിവാകുന്ന ശബ്ദരേഖ പോലീസ് ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും.ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണുവാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലമാണ് ആവശ്യം.

കുറ്റസമ്മതം, കൊലപാതകത്തില്‍ പങ്കാളി, കൃത്യം നടത്താനുള്ള പ്രേരണ, ക്രിമിനല്‍ മാനസികാവസ്ഥ എന്നിവയ്ക്ക് ശബ്ദരേഖ തെളിവായേക്കാം.ഇതിനായി പോലീസ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിനെ വൈകാതെ സമീപിക്കും.

സന്ദീപ് കുമാര്‍ കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ടിട്ടും ഭയമോ ആശങ്കയോ ഇല്ലാതെയുള്ള സംസാരം എന്നതുകൊണ്ടുതന്നെ പ്രതിയുടെ ക്രിമിനല്‍ മാനസികാവസ്ഥ കൂടി ഇതിലൂടെ സ്ഥാപിച്ചെടുക്കാനാകും.

അതേസമയം പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കാന്‍ സഹായിച്ച കരുവാറ്റ സ്വദേശി, പ്രതിയുടെ ശബ്ദരേഖയില്‍ പരാമര്‍ശിക്കപ്പെടുന്ന മിഥുന്‍ എന്നിവര്‍ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്.

prp

Leave a Reply

*