വണ്‍പ്ലസ് 6T ക്ക് വെല്ലുവിളിയുമായി സാംസങ്ങ് A9 ഇന്ത്യന്‍ വിപണിയില്‍

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണായ ഗാലക്സി A9 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39,000 രൂപയാണ് A9 ന്‍റെ 6 ജി ബി റാം വേരിയന്‍റിന്‍റെ  ഇന്ത്യയിലെ വിപണിവില. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായാണ് ഫോണിന്‍റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

18:5:9 ആസ്‌പെക്‌ട് റേഷ്യോവില്‍, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണ് ഫോണിന്‍റെ കരുത്ത്. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എം പി ഡെപ്ത് സെന്‍സര്‍ എന്നീ ലെന്‍സുകള്‍ അടങ്ങുന്ന ഫോര്‍ റിയര്‍ ക്യാമറകള്‍ ഫോണിന്‍റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്.

24 മെഗാപിക്സലാണ് ഫോണിന്‍റെ സെല്‍ഫി ക്യാമറ. ആന്‍ഡ്രോയിഡ് 8.1ലാണ് A9 പ്രവര്‍ത്തിക്കുക. 3800 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ല്‍നിന്നും 512 ജിബിയിലേക്ക് സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാവുന്നതാണ്. സാംസങ്ങ് A9 വിപണിയില്‍ വണ്‍പ്ലസ് 6Tക്ക് മത്സരം സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

prp

Related posts

Leave a Reply

*