സംസ്‌കാര ചാനലിന്റെ പേരില്‍ തട്ടിപ്പ്: മോന്‍സനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ നാലാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. സംസ്‌കാര ചാനലിന്റെ പേരില്‍ നടത്തിയ തട്ടിപ്പിനാണ് കേസ്. ചാനല്‍ ചെയര്‍മാന്‍ എന്ന വ്യാജ അവകാശവാദം ഉന്നയിച്ച്‌ തട്ടിപ്പിന് ശ്രമിച്ചുവെന്ന് കാണിച്ച്‌ ചാനലിന്റെ ഉടമസ്ഥരാണ് പരാതി നല്‍കിയതെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു.

സാമ്ബത്തിക തട്ടിപ്പുകള്‍ക്കും മ്യൂസിയത്തിലേക്ക് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ ശില്പിക്ക് പണം നല്‍കാതെ കബളിപ്പിച്ചതിനുമാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ ശില്പി നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ തിരിച്ചറിഞ്ഞു. ഇവ കണ്ടുകെട്ടും.

മോന്‍സന്റെ വീട്ടില്‍ പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുകയാണ്. പരിശോധനക്ക് കൂടുതല്‍ സമയം വേണ്ടതിനാല്‍ കസ്റ്റഡി നീട്ടി ചോദിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു. കലൂരിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ച മോന്‍സനെ വൈദ്യ പരിശോധനയ്ക്കു ശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

അതിനിടെ, മോന്‍സനെതിരെ പരാതിപ്പെട്ട മുന്‍ ഡ്രൈവര്‍ അജി മൊഴി നല്‍കുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. മോന്‍സന്റെ ഇടനിലക്കാരന്‍ സന്തോഷും ്രൈകംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട്.

മോന്‍സന്‍ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മോന്‍സന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം കൂടിയെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. കേസില്‍ ഡി.ജി.പിയെ കക്ഷി ചേര്‍ക്കുമെന്നും കോടതി അറിയിച്ചു.

prp

Leave a Reply

*