‘സഫാരി’ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വി. മോഡലായ സഫാരി ഇന്ത്യയില്‍ അവതരിപ്പിച്ചു. ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനമായി എത്തിയിട്ടുള്ള പുതുതലമുറ സഫാരിക്ക് 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഇതിനുപുറമെ, പ്രത്യേക പതിപ്പായി എത്തുന്ന അഡ്വഞ്ചര്‍ പെര്‍സോണ പതിപ്പിന് 20.20 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാവിറ്റാസ് എന്ന പേരിലാണ് സഫാരിയുടെ കണ്‍സെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ 30,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി സഫാരിയുടെ ബുക്കിങ്ങ് ടാറ്റയുടെ ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ച്‌ തുടങ്ങിയിരുന്നു.

XE, XM, XT, XT+, XZ, XZ+ എന്നീ വേരിയന്റുകളിലാണ് ടാറ്റ സഫാരി വിപണിയില്‍ എത്തിയിട്ടുള്ളത്. ആറ് സീറ്റ് പതിപ്പുകളിലായിരിക്കും ഈ വാഹനം നിരത്തുകളില്‍ എത്തുക. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം.

ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ ഹൃദയം. ഇത് 168 ബി.എച്ച്‌.പി.പവറും 350 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റികും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

The post ‘സഫാരി’ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ടാറ്റ മോട്ടോഴ്‌സ് 

prp

Leave a Reply

*