ശബരിമല ദര്‍ശനം നടത്താന്‍ വ്രതമെടുത്ത് കറുപ്പുടുത്തു ; വിദ്യാര്‍ത്ഥിയെ പൊരിവെയിലത്ത് നിര്‍ത്തി ക്രിസ്ത്യന്‍ മിഷനറി സ്കൂളിന്റെ ശിക്ഷ , പരാതി

ഹൈദരാബാദ് : ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത് കറുപ്പുടുത്ത വിദ്യാര്‍ത്ഥിയെ ശിക്ഷിച്ച്‌ ക്രിസ്ത്യന്‍ മിഷനറി സ്കൂള്‍ .

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സദാശിവ്പേട്ടയിലെ സെന്റ് മേരീസ് സ്‌കൂളാണ് ശബരിമല ദര്‍ശനത്തിന് മുമ്ബ് ആചാരപ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് കറുപ്പുടുത്ത് എത്തിയതിന് വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചത് .

കിഷോര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വ്രതമെടുത്തതിനാല്‍ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയത് . എന്നാല്‍ കിഷോറിനെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന് മാത്രമല്ല സ്കൂള്‍ പ്രിന്‍സിപ്പല്‍ ഏകദേശം ഒരു മണിക്കൂറോളം കിഷോറിനെ കടുത്ത വെയിലില്‍ നിര്‍ത്തി . പലതവണ ആവശ്യപ്പെട്ടിട്ടും ക്ലാസ് മുറിയിലേക്ക് കയറാന്‍ അനുവദിച്ചില്ല.

സെന്റ് മേരീസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഈ നടപടി വിദ്യാര്‍ത്ഥിക്ക് കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഫോറത്തിന് പരാതി നല്‍കി . വിദ്യാഭ്യാസ അവകാശ നിയമം, 2009, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, 2000, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28(3) എന്നീ വിവിധ വ്യവസ്ഥകള്‍ സ്കൂള്‍ ലംഘിച്ചതായി പരാതിയില്‍ പറയുന്നു.

സ്കൂളില്‍ ഇതരമതസ്ഥരായ കുട്ടികളെ നിര്‍ബന്ധിച്ച്‌ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുപ്പിക്കാറുണ്ടെന്നും പരാതിയുണ്ട് .

prp

Leave a Reply

*