പത്തനംതിട്ട: യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്.
തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ ഇത്തവണ കുറവാണ്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നതിനാലും, ഹര്‍ത്താലിനെ തുടര്‍ന്നുമാണ് വരുമാനം കുറഞ്ഞതെന്നാണ് ദേവസ്വംബോര്‍ഡ് വിശദീകരണം.
കാണിക്കവരവ്
2018 2017 കുറവ്
നട തുറന്ന ദിവസം: 4.83 ലക്ഷം 8.42 ലക്ഷം 3.59 ലക്ഷം
രണ്ടാംദിനം: 19.30 ലക്ഷം 45.59 ലക്ഷം 26.28 ലക്ഷം
മൂന്നാം ദിനം: 17.51 ലക്ഷം 32.30 ലക്ഷം 14.79 ലക്ഷം
നാലാം ദിനം: 36.74 ലക്ഷം 36.58 ലക്ഷം 15,800 രൂപ (കൂടുതല്‍)

