 റഷ്യയുടെ കൂട്ടക്കുരുതി:….. ഇസിയത്തിലെ വനത്തില്‍ സംസ്കരിച്ചത് 440 മൃതദേഹം

കീവ്: റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ ഖാര്‍ക്കീവിലെ ഇസിയം നഗരത്തില്‍ നൂറുകണക്കിന് കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന് യുക്രെയിന്‍.

വനമേഖലയിലുള്ള ശ്മശാന ഭൂമിയില്‍ 440 മൃതദേഹങ്ങള്‍ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംസ്കരിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരോ ചികിത്സ കിട്ടാതെ മരിച്ചവരോ ആകാമെന്ന് കരുതുന്നത്. യുക്രെയിന്‍ സൈനികരുടെ മൃതദേഹങ്ങളും ഇതിലുണ്ട്.

അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പിടിച്ചെടുത്ത ഇസിയത്തെ റഷ്യ തങ്ങളുടെ മിലിട്ടറി ഹബ്ബായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഈ മാസം ആദ്യമാണ് യുക്രെയിന്‍ ഇവിടം തിരിച്ചുപിടിച്ചത്. കീവിന് സമീപം ബുചയിലും തുറമുഖ നഗരമായ മരിയുപോളിലും കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇസിയത്തിലെ 80 ശതമാനം നിര്‍മ്മിതികളും റഷ്യ തകര്‍ത്തെന്നാണ് യുക്രയിനിന്റെ ആരോപണം.

അതേസമയം നിരവധി മൃതദേഹങ്ങള്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയിലുണ്ട്. അതേസമയം റഷ്യയ്ക്കെതിരായ യുക്രെയിന്റെ തിരിച്ചടിക്ക് പിന്തുണയറിയിച്ച്‌ യു.എസ് 600 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു.

prp

Leave a Reply

*