ഭീഷണി വേണ്ടെന്ന് റഷ്യ; ഉക്രൈനെതിരെ ഹൈപ്പര്‍സോണിക് മിസൈലുകള്‍

മോസ്‌കോ: ഉക്രൈനെതിരെ ഹൈപ്പര്‍സോണിക് മിസൈല്‍ വിന്യാസം നടത്തി റഷ്യന്‍ സേന. നാറ്റോയുടേയും അമേരിക്കയുടേയും ഭീഷണിയെ അവഗണിക്കുന്നുവെന്ന് വ്യക്തമാക്കിയ റഷ്യ ഏത് വെല്ലുവിളിയും നേരിടാനാണ് തയ്യാറെടുത്തിരിക്കുന്നത്.

ഉക്രൈനെതിരെ റഷ്യയുടെ സമ്മര്‍ദ്ദം കുറയ്‌ക്കാനായി പോളണ്ട് കേന്ദ്രീകരിച്ച്‌ അമേരിക്ക സൈനികരെ എത്തിച്ചതോ ടെയാണ് റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്.

ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകളാണ് റഷ്യയുടെ കയ്യിലുള്ളത്. ഇത്തരം മിസൈലുകള്‍ അമേരിക്കയുടെ കയ്യില്‍ പോലുമില്ലെ ന്നതാണ് മേഖലയില്‍ റഷ്യയെ അജ്ജയ്യരാക്കുന്നത്. 2000 കിലോമീറ്റര്‍ ദൂരം താണ്ടാനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് സാധിക്കും. ഇതിനൊപ്പം മിഗ്-31 വിമാനങ്ങളേയും റഷ്യ ഉക്രൈന്‍ മേഖലയെ കേന്ദ്രീകരിച്ച്‌ വിന്യസിച്ചി രിക്കുകയാണ്. കാളിന്‍ഗ്രാഡ് വ്യോമതാവളം കേന്ദ്രീകരിച്ചാണ് സൈനിക വിന്യാസം നടത്തിയിട്ടുള്ളത്. ഒരു മാസം മുന്നേ തന്നെ ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് പുടില്‍ രണ്ടു ലക്ഷം സൈനികരെ അയച്ചിരുന്നു. ഇതിനൊപ്പം കസാഖിസ്താന്‍ മേഖലയിലും റഷ്യ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

തങ്ങളുടെ അന്താരാഷ്‌ട്ര അതിര്‍ത്തി ഉക്രൈന്‍ കയ്യടക്കിയെന്ന ആരോപിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റഷ്യ കടന്നുകയറാന്‍ ശ്രമിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ റഷ്യയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് നാറ്റോ സഖ്യവും അമേരിക്കയും പിന്നാലെ ബ്രിട്ടണും ഫ്രാന്‍സും റഷ്യക്ക് മേല്‍ പിന്മാറാനുള്ള സമ്മര്‍ദ്ദം ചെലുത്തുകയാണ്.

prp

Leave a Reply

*