ആ​ര്‍​ടി​എ അ​നു​മ​തി​യി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്നു ബ​സു​ട​മ​ക​ള്‍

തൃ​ശൂ​ര്‍: റോ​ഡു പ​ണി​യു​ടെ ഭാ​ഗ​മാ​യി ആ​ര്‍​ടി​എ ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ല്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ബ​സു​ട​മ സം​യു​ക്ത സ​മി​തി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.ഇ​ത്ത​രം റോ​ഡു​ക​ളി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ ബ​സു​ട​മ​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ കി​ട്ടി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണു സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത്.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്റ്റേ​റ്റ് ഹൈ​വേ​യി​ല്‍ പാ​ല​യ്ക്ക​ല്‍ മു​ത​ല്‍ പെ​രു​ന്പി​ള്ളി​ശേ​രി വ​രെ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് തു​ട​ങ്ങി​യി​ട്ട് ഏ​ഴു മാ​സം ക​ഴി​ഞ്ഞു. ഇ​തു​വ​രെ​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. തൃ​ശൂ​രി​ല്‍​നി​ന്നു​ള്ള ബ‌​സു​ക​ള്‍ ഇ​പ്പോ​ള്‍ പാ​ല​യ്ക്ക​ല്‍​നി​ന്ന് ഇ​ട​തു​വ​ശം തി​രി​ഞ്ഞ് ആ​ന​ക്ക​ല്ലു​വ​ഴി പൂ​ച്ചി​ന്നി​പ്പാ​ടം എ​ത്തി​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു പോ​കു​ന്ന​ത്. ഇ​തു​മൂ​ലം അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഇൗ ​ഭാ​ഗ​ത്തെ പ​ണി ക​ഴി​യു​ന്ന​തി​നു മു​ന്പേ നാ​ര​ായ​ണമം​ഗ​ലം മു​ത​ല്‍ കോ​ണ​ത്തു​കു​ന്നുവ​രെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ന്‍ ബ​സു​ക​ള്‍ എ​സ്‌എ​ന്‍ പു​രം വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യു​ള്ള ആ​ര്‍​ടി​എ ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത റൂ​ട്ടാ​ണി​ത്. ഇ​തി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ കി​ട്ടി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.

നാ​രാ​യ​ണ​മം​ഗ​ലം റോ​ഡ് ബ്ലോ​ക്ക് ചെ​യ്താ​ല്‍ തൃ​ശൂ​ര്‍- കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലെ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് ബ​സ് കോ- ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി തീ​രു​മാ​നം.

prp

Leave a Reply

*