തിരുവനന്തപുരം: റോഡിലെ കുഴികളടക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഉത്തരം കിട്ടാത്തപ്പോള്‍ മന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. കോടതിപോലും റോഡിലെ കുഴിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിപക്ഷം ഒന്നും പറയാന്‍ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണെന്നും സതീശന് പറഞ്ഞു.
അതേസമയം ദേശീയപാതയിലെ കുഴിയടക്കുന്നത് അശാസ്ത്രീയമാണെന്ന് പി.ഡബ്ല്യൂഡിയും വ്യക്തമാക്കി. ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അററകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.

