റീപോളിങ്; നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കണ്ണൂര്‍: സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് നാല് ബൂത്തുകളില്‍
റീപോളിംഗ് നടക്കുക. റീപോളിംഗില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക.

prp

Leave a Reply

*