നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി. പ്രതികള്‍ക്ക് മന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ലേഖയുടെ സഹോദരിയുടെ മൊഴി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമായി റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി നാലുപേര്‍ക്കുമെതിരെ ചുമത്തിലത്.

ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പില്‍ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു.

വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും മൂന്നു ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേ സമയം ദുര്‍മന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യന്‍മാരെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

prp

Leave a Reply

*