വായ്പ തിരിച്ചടവ് തുക കുറയും; പലിശ നിരക്ക് വീണ്ടും കുറച്ച്‌ റിസര്‍വ് ബാങ്ക്

കൊവിഡ് ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള പുതിയ നടപടി കൂടി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ 40 ബേസിസ് (0.40 ശതമാനം) പോയിന്റ് കുറവാണ് വരുത്തിയത്. 4.4 ശതമാനമുണ്ടായ റിപ്പോ നിരക്ക് ഇതോടെ നാല് ശതമാനം നിരക്കിലേക്ക് താഴ്ന്നു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതില്‍ ഇളവ് വരുത്തുന്നതോടെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയിലും കുറവ് വരുത്താന്‍ കഴിയും. നിരക്കിലെ ഇളവ് ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന നിര്‍ദേശത്തോടെയാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സുപ്രധന തീരുമാനം.

ANI@ANI

#WATCH LIVE: Reserve Bank of India (RBI) Governor Shaktikanta Das holds a briefing. https://www.pscp.tv/w/cZX8JDFwempNQm9XYmtWRWR8MXJtR1BBTUR5RGdKThRGj1Zfc8v5lcRGlaW3mJXB8wRLBDgAkj5LOmPfcAPY …ANI @ANI_news#WATCH LIVE: Reserve Bank of India (RBI) Governor Shaktikanta Das holds a briefing.pscp.tv11410:03 AM – May 22, 2020Twitter Ads info and privacy46 people are talking about this

prp

Leave a Reply

*