IPL 2020| രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി അശ്വിന് നഷ്ടമായേക്കും; ഡല്‍ഹി നായകന്‍ ശ്രേയാസ് അയ്യര്‍

ദുബായ്: താരവും ഇന്ത്യന്‍ സ്പിന്നറുമായ രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി നഷ്ടമായേക്കുമെന്ന് ഡല്‍ഹി നായകന്‍ . തോളെല്ലിനേറ്റ പരിക്ക് ഭേദമാവാത്തത് മൂലമാണ് അശ്വിന്‍ കളികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രമാണ് അശ്വിന് മത്സരത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അശ്വിന് വലിയ പ്രശ്നങ്ങളില്ലെന്നും ജിമ്മിലൊക്കെ വര്‍ക്ക്‌ഔട്ട് ചെയ്യുന്നുണ്ടെന്നും ശ്രേയാസ് അയ്യര്‍ പറഞ്ഞു. എങ്കിലും രണ്ടോ മൂന്നോ ഗെയിമുകള്‍ക്ക് കൂട് അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അയ്യര്‍ പറഞ്ഞു. മത്സരത്തില്‍ ഒരു ഓവറില്‍ തന്നെ കരുണ്‍ നായരെയും നിക്കോളാസ് പൂരനെയും അശ്വിന്‍ പുറത്താക്കി. ഗ്ലെന്‍മാക്സ്വെല്ലിന്റെ ഷോട്ട് കൈയ്യിലൊതുക്കാന്‍ ഡൈവ് ചെയ്യുന്നതിനിടെയാണ് അശ്വിന് പരിക്ക് പറ്റിയത്. ഇടതു തോളെല്ലിന് ചെറുതായി സ്ഥാനചലനം സംഭവിക്കുകയായിരുന്നു. പരിക്കേറ്റതിന് പിന്നാലെ കടുത്ത വേദന ഉണ്ടായിരുന്നതായി അശ്വിന്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് വേദന കുറഞ്ഞെന്നും സ്കാന്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അശ്വിന്‍.

ഡല്‍ഹിയുടെ രണ്ടാമത്തെ മത്സരമായിരുന്നു ചെന്നൈക്കെതിരായത്. മത്സരത്തില്‍ ചെന്നൈയെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരം സമനിലയായി. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി രണ്ട് വിക്കറ്റിന് വിജയിച്ചു. സെപ്തംബര്‍ 29ന് ഹൈദരാബാദിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

prp

Leave a Reply

*