രാമന്‍പിള്ളയുടെ ഗര്‍ജനം! വമ്ബന്മാരുള്‍പ്പെടെ വിറച്ചു.. രാമന്‍പിള്ളയെ പ്രതിയാക്കാനുള്ള നീക്കം നടക്കില്ല.. നൈസായി കാവ്യ രക്ഷപെടാന്‍ സാധ്യത? തട്ടകത്തില്‍ കളിയ്ക്ക് നേരിട്ടിറങ്ങി.. വിടാതെ അതിജീവിതയും

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം. എന്നാല്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനവും ക്രൈംബ്രാഞ്ച് വൈകും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹിബുമായി ചര്‍ച്ച നടത്തും. അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ അറിയിക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഭിഭാഷകരെ പ്രതിചേര്‍ക്കില്ലെന്നാണ് സൂചന. വ്യക്തമായ തെളിവില്ലാതെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരെയും സ്ത്രീകളെയും ചോദ്യംചെയ്യുന്നതിനെയും സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. കാവ്യ മാധവനേയും വെറുതെ വിടണമെന്ന നിലപാട് സര്‍ക്കാരിലെ പല ഉന്നതര്‍ക്കുമുണ്ട്.

മെയ്‌ 30-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു ഹൈക്കോടതി നിര്‍ദ്ദേശം. ഇപ്പോഴുള്ള തെളിവുകള്‍ തന്നെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമാണെന്ന വിലയിരുത്തലുമുണ്ട്. കൂടുതല്‍ പ്രതികള്‍ ഇനി കേസിലുണ്ടാകില്ല. അഡ്വ. ബി. രാമന്‍പിള്ള ഒഴികെയുള്ള രണ്ട് അഭിഭാഷകരില്‍ നിന്നു മൊഴിയെടുക്കണോ എന്ന കാര്യത്തില്‍ പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണായകമാകും. രാമന്‍പിള്ളയുടെ മൊഴി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിനു പിന്നാലെയാണു ഡി.ജി.പി., എ.ഡി.ജി.പി. റാങ്കില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന നാല് ഐ.പി.എസ്. ഓഫീസര്‍മാരുടെ തസ്തികകളില്‍ മാറ്റമുണ്ടായത്.

അതിനിടെ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളുമാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ ഉള്‍പ്പെടെയാണിത്. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്.

prp

Leave a Reply

*