രാമക്ഷേത്ര ഭൂമിപൂജ: അയോധ്യയില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌​ നില്‍ക്കരുത്​

അയോധ്യ: രാമക്ഷേത്രത്തിന്‍െറ ഭൂമി പൂജ നടക്കുന്ന ദിവസം അയോധ്യയില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌​ നില്‍ക്കരുതെന്ന്​ ഉത്തരവ്​. പ്രധാനമന്ത്രി നരേന്ദ്ര​മോദി ഉള്‍പ്പടെയുള്ളവര്‍ പ​ങ്കെടുക്കുന്ന ചടങ്ങ്​ നടക്കുന്ന​ ആഗസ്​റ്റ്​ അഞ്ചിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്​​.

കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കുന്നതിന്‍െറ ഭാഗമായാണ്​ ആളുകള്‍ കൂട്ടം കൂടുന്നതിന്​ വിലക്കേര്‍പ്പെടുത്തിയതെന്ന്​ യു.പി പൊലീസ്​ അറിയിച്ചു. ചരിത്ര പ്രാധാന്യമുള്ള ചടങ്ങാണ്​ നടക്കുന്നത്​. ഇതിന്​ കര്‍ശന സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്​. അതിനാലാണ്​ ആളുകള്‍ കൂട്ടം കൂടുന്നതിന്​ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന്​ ഡി.ഐ.ജിയുടെ ചുമതലയിലുള്ള ദീപക്​ കുമാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ഭക്​തര്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്​. ഭൂമിപൂജയുടെ ചടങ്ങ്​ ​എല്ലാവരും ടി.വിയിലൂടെ കാണണമെന്ന്​ ​ക്ഷേത്രം അധികാരികള്‍ അഭ്യര്‍ഥിച്ചു.

നേരത്തെ അയോധ്യയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും ക്ഷേത്രത്തിലെ പൂജാരിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. അയോധ്യയില്‍ കോവിഡ്​ നിയന്ത്രണവിധേയമാണെന്ന്​ ജില്ലാ മജിസ്​ട്രേറ്റ്​ അനുജ്​ കുമാര്‍ പറഞ്ഞു.

prp

Leave a Reply

*