തിരുവനന്തപുരം: കാലവര്‍ഷമെത്താന്‍ രണ്ട് ദിവസം കൂടി വൈകിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കേരളത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019ലാണ് കാലവര്‍ഷം വൈകിയെത്തുന്നത്. അറബിക്കടലിന്‍റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദമാണ് കേരളത്തില്‍ കാലവര്‍ഷത്തെ തടയുന്നത്. അതേസമയം മഴയ്‌ക്കൊപ്പം ശതമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

