ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കായി കേരളത്തില്‍ 14 കേന്ദ്രങ്ങളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്‌, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍, തിരൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ രണ്ട് വീതം ടിക്കറ്റ്‌ കൗണ്ടര്‍ തുറന്നത്‌.

ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള പ്രത്യേക ട്രെയിനുകള്‍ക്ക്‌ റെയില്‍വേ ആദ്യം അനുവദിച്ച സ്‌റ്റോപ്പിന്റെ എണ്ണം വെട്ടിക്കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ സ്‌റ്റോപ്പിന്റെ എണ്ണം കുറച്ചതെന്ന്‌ റെയില്‍വേ അറിയിച്ചു. കോഴിക്കോട്‌ – തിരുവനന്തപുരം ജനശതാബ്‌ദിയുടെ ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല, ശിവഗിരി സ്‌റ്റോപ്പും കണ്ണൂര്‍-തിരുവനന്തപുരം- ജനശതാബ്‌ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പുമാണ്‌ റദ്ദാക്കിയത്‌. എറണാകുളം ജംഗ്ഷന്‍-നിസാമുദ്ദീന്‍-എറണാകുളം ട്രെയിനിന്റെ ആലുവ, പട്ടാമ്ബി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോഖ്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ലോക്‌മാന്യതിലക്‌- തിരുവനന്തപുരം സെന്‍ട്രല്‍–ലോക്‌മാന്യതിലക്‌ ട്രെയിനിന്റെ വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്‌, അമ്ബലപ്പുഴ, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ഒഴിവാക്കി. റെയില്‍വേ നേരത്തെ പ്രഖ്യാപിച്ച മറ്റ്‌ സ്‌റ്റോപ്പുകളില്‍ ട്രെയിന്‍ നിര്‍ത്തും.

prp

Leave a Reply

*