റെയില്‍വേ സ്​റ്റേഷന്‍ ബോംബ്​ വെച്ച്‌ ​തകര്‍ക്കുമെന്ന് ഭീഷണി ; നിയന്ത്രണം ഏറ്റെടുത്ത് മാവോവാദികള്‍ ; ഡല്‍ഹി – ഹൗറ റൂട്ടില്‍ ഗതാഗത തടസം

ന്യൂഡല്‍ഹി : ബിഹാറില്‍ മാവോവാദികള്‍ റെയില്‍വേ സ്​റ്റേഷന്‍ നിയന്ത്രണം ഏറ്റെടുത്തു .​
ജാമു ജില്ലയിലെ ചൗര റെയില്‍വേ സ്​റ്റേഷനാണ് മാവോവാദികളുടെ നിയന്ത്രണത്തിലായത് .
ശനിയാഴ്ച രാവിലെയാണ്​ സംഭവം.

ഇതേ തുടര്‍ന്ന് ഡല്‍ഹി-ഹൗറ പ്രധാനപാതയില്‍ രണ്ട്​ മണിക്കൂര്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. ബിഹാറില്‍ ഒരാഴ്ച നീളുന്ന ബന്ദിന്​ മാവോവാദികള്‍ ആഹ്വാനം ചെയ്​തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്​റ്റേഷന്‍ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തത്​.

സ്​റ്റേഷനിലേക്ക്​ എത്തും മുമ്ബ്​ തന്നെ മാവോവാദികള്‍ കെട്ടിടം വളഞ്ഞു. ശേഷം സ്​റ്റേഷന്‍ മാസ്റ്റര്‍ ബിനയ്​ കുമാറിന്‍റെ ഓഫീസിലെത്തി അദ്ദേഹത്തോട്​ ചുവപ്പ്​ സിഗ്​നലാക്കാനും ട്രെയിനുകള്‍ പിടിച്ചിടാനും നിര്‍ദേശിച്ചു. അല്ലെങ്കില്‍ സ്​റ്റേഷന്‍ ബോംബ്​ ഉപയോഗിച്ച്‌​ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സ്​റ്റേഷന്‍ നിയന്ത്രണം മാവോവാദികള്‍ ഏറ്റെടുത്തതിന്‍റെ സന്ദേശം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്​ കൈമാറാനും നിര്‍ദേശിച്ചു. സ്​റ്റേഷനിലെ യാത്രക്കാരോട്​ സീറ്റുകളില്‍ തന്നെ തുടരാനും മാവോവാദികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്​ പാരാമിലിറ്ററി സംഭവസ്ഥലത്തേക്ക്​ എത്തുന്നതിനിടെ മാവോവാദികള്‍ കടന്നുകളഞ്ഞു.

സ്​റ്റേഷന്‍ മാവോവാദികളുടെ തുടര്‍ന്ന്​ പുലര്‍ച്ചെ 3.20 മുതല്‍ 5.30 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ്​ തട​സപ്പെട്ടതെന്ന്​ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിന്നീട് ​ ട്രാക്കുകളില്‍ സ്​ഫോടക വസ്​തുക്കള്‍ ഇല്ലെന്ന്​ ഉറപ്പാക്കിയാണ്​ ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത് .

The post റെയില്‍വേ സ്​റ്റേഷന്‍ ബോംബ്​ വെച്ച്‌ ​തകര്‍ക്കുമെന്ന് ഭീഷണി ; നിയന്ത്രണം

prp

Leave a Reply

*