പൂനെ സിറ്റി കോച്ചിന് സസ്‌പെന്‍ഷന്‍

പൂനെ: പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യല്‍സിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. മാര്‍ച്ച 16ന് മാത്രമെ സസ്പെന്‍ഷന്‍ നടപടിയില്‍ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എല്‍ കമ്മിറ്റി കേള്‍ക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെന്‍ഷനില്‍ തന്നെ ആയിരിക്കും.

സീസണില്‍ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. ബെംഗളൂരു എഫ് സിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ റാങ്കോ പോപോവിച് ഗ്യാലറിയില്‍ ഇരിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.

prp

Related posts

Leave a Reply

*