ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ജവാന് വീരമൃത്യു വരിച്ചു. ഹന്‍ജന്‍ രാജ്പോരയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രദേശത്ത് 4 ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ 3 ഇടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.
അതിനിടെ ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി.അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്മാര് ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്തോടെ ഡ്രോണ്‍ അപ്രത്യക്ഷമായി.
ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായ ശേഷം കശ്മീരില്‍ സുരക്ഷാസേനകള്‍ അതീവ ജാഗ്രതയിലാണ്. പുതിയ സംഭവ വികാസങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന് റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

