തോളില്‍ കടിച്ച്‌ കുടഞ്ഞ പുള്ളി പുലിയുടെ കണ്ണില്‍ കുത്തി രക്ഷപ്പെട്ട് 12 കാരന്‍

മൈസുരു: അപ്രതീക്ഷിതമായുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 12 വയസ്സുകാരന്‍. തന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.

തോളില്‍ കടിച്ച പുലിയുടെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കിയാണ് നന്ദന്‍ എന്ന 12 കാരന്‍ അതിസാഹസികമായി രക്ഷപ്പെട്ടത്. കണ്ണില്‍ വിരല്‍ കുത്തിയിറക്കിയതോടെ വേദന സഹിക്കാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

മൈസുരുവിലെ ബീര​ഗൗഡനഹുണ്ഡി ​ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി പുലിയുടെ ആക്രമണമുണ്ടായത്. പിതാവിന്റെ ഫാം ഹൗസില്‍ കാലികള്‍ക്ക് തീറ്റകൊടുക്കാന്‍ എത്തിയപ്പോഴാണ് നന്ദനെ പുലി ആക്രമിച്ചത്. വൈക്കോലിനുള്ളില്‍ മറഞ്ഞിരുന്ന പുലി നന്ദന് മേലേക്ക് ചാടി വീഴുകയായിരുന്നു.

ഉടന്‍ പുലിയുടെ കണ്ണില്‍‌ കുത്തുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതുകൊണ്ട് നന്ദന്‍ രക്ഷപ്പെട്ടു. തോളില്‍ കടിയേറ്റ നന്ദനെ ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യസഹായം ഉറപ്പാക്കി. കുട്ടി അപകടനില തരണം ചെയ്തു. പുലി ആക്രമിക്കുമ്ബോള്‍ പിതാവ് തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായിരുന്നില്ല. അതിന് മുമ്ബ് നന്ദന്‍ സ്വയം പ്രതിരോധം തീര്‍ത്തിരുന്നു.

prp

Leave a Reply

*