ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല; നാട്ടിലേക്ക് മടങ്ങണം, പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച്‌ പ്രതിഷേധിക്കുന്നു. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

തങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം. അനുമതി മാത്രം തന്നാല്‍ മതിയെന്നും തൊഴിലാളികള്‍ പറയുന്നു. ഈ ആവശ്യവുമായി മുന്നോട്ട് വരുമ്ബോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

prp

Leave a Reply

*