പ്രയാഗ് രാജിലും വാരാണസിയിലും ലുലുമാള്‍ വരുന്നു

മുംബൈ: മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ 12 മാളുകള്‍ സ്ഥാപിക്കാന്‍ യു.എ.ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്.

ഗുരുഗ്രാം, നോയ്ഡ,പ്രയാഗ് രാജ്,വാരാണസി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ വികസന പദ്ധതികളാണ് ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്.

അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 12 മാളുകള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിങ് മാള്‍ ഡയറക്ടര്‍ ഷിബു ഫിലിപ്സ് അറിയിച്ചു. കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്,നോയ്ഡ,വാരാണസി,പ്രയാഗ് രാജ്, അഹ്മദാബാദ്,ഹൈദരാബാദ്,ബെംഗലൂരു,ചെന്നൈ എന്നിവിടങ്ങളില്‍ മാളുകള്‍ തുറക്കാനാണ് പരിപാടി. ഇപ്പോള്‍, കൊച്ചി,തിരുവനന്തപുരം,തൃശൂര്‍,ബെംഗലൂരു,ലഖ്നോ എന്നിവിടങ്ങളിലാണ് ലുലുമാള്‍ ഉള്ളത്.

യു.പി ലുലു ഗ്രൂപ്പിന്റെ പ്രധാന വിപണിയാണെന്നും ലഖ്നോയിലെ മാളിനായി 2000കോടി രൂപയാണ് നിക്ഷേപിച്ചതെന്നും ഷിബു പറഞ്ഞു. പ്രയാഗ് രാജിലും വാരാണസിയിലും ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. അതിനു ശേഷം കാണ്‍പൂരില്‍ മാള്‍ നിര്‍മാണം സംബന്ധിച്ച്‌ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013ല്‍ കൊച്ചിയിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ മാള്‍ സ്ഥാപിച്ചത്.

prp

Leave a Reply

*