പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം വേണമെന്ന് കോടതിയില്‍ അപേക്ഷ; തിഹാര്‍ ജയിലില്‍ നിന്നും സുശീല്‍കുമാര്‍

ന്യൂഡല്‍ഹി: പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച്‌ ഗുസ്തി താരം സുശീല്‍ കുമാര്‍. കൊലപാതക കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് സുശീല്‍ കുമാര്‍. സുശീല്‍ കുമാറിന്റെ ഹര്‍ജി ഡല്‍ഹി രോഹിണി കോടതി ഇന്ന് പരിഗണിക്കും.

യുവ ഗുസ്തി താരം സാഗര്‍ ദന്‍കര്‍ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍ പിടിയിലായത്. ജയിലില്‍ കഴിയുന്ന കാലം വരെ ഹൈ പ്രോട്ടീന്‍ ഫുഡും മറ്റ് സപ്ലിമെന്റുകളും നല്‍കണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം. ജയിലില്‍ ഹൈ സെക്യൂരിറ്റി സെല്‍ വേണമെന്നും സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിഹാര്‍ ജയിലില്‍ സുശീല്‍ കുമാറിന് സുരക്ഷാഭീഷണിയുണ്ടെന്നും മറ്റ് തടവുകാര്‍ക്കൊപ്പം കഴിയാനാകില്ലെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ‘കളരിസൂത്ര’യുമായി ബോളിവുഡ് നടന്‍; വീഡിയോ വൈറല്‍

കൊലപാതകത്തില്‍ സുശീല്‍ കുമാറിനും മറ്റു ചിലര്‍ക്കുമെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീല്‍ കുമാറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും തിങ്കളാഴ്ച്ച ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള അജയ് എന്നയാളെ കുറിച്ച്‌ വിവരം നല്‍കിയാല്‍ 50,000 രൂപയായിരുന്നു പാരിതോഷികം.

കായിക മത്സരങ്ങളുടെ ലോകകപ്പായി കണക്കാക്കപ്പെടുന്ന ഒളിമ്ബിക്സില്‍ രണ്ട് തവണ ഇന്ത്യക്ക് വേണ്ടി മെഡല്‍ സ്വന്തമാക്കിയ താരമാണ് സുശീല്‍ കുമാര്‍. ഡല്‍ഹിയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സുശീല്‍ ഇന്ത്യന്‍ കായിക ലോകത്ത് തന്നെ പേരെടുക്കുന്നത് 2008-ലെ ബെയ്ജിങ്ങ് ഒളിമ്ബിക്സ് ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണ്. കായിക താരങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വേദിയില്‍ മെഡല്‍ നേടിയ സുശീലിന് തന്‍്റെ കരിയറില്‍ പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2012 ഒളിമ്ബിക്സില്‍ 2016ലെ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒരു ഗുസ്തി താരത്തിന് ഉത്തേജക മരുന്ന് നല്‍ക്കിയെന്ന ആരോപണം സുശീല്‍കുമാറിന്റെ പേരില്‍ ഉയര്‍ന്നു. എന്നാല്‍ ഒളിമ്ബിക്സ് മെഡല്‍ ജേതാവ് കൂടിയായ സുശീലിന് എതിരെ ഉള്ള ആരോപണം അന്ന് ആരും വിശ്വാസിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഗുസ്തി താരം റാണയെ ആക്രമിച്ചതിനു പിന്നില്‍ സുശീല്‍കുമാര്‍ ആണെന്ന് റാണ പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ കേസ് നടന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു പിന്നീട് സ്കൂള്‍ ഗെയിംസ് ഫെഡറേഷനില്‍ അധ്യക്ഷനായിരുന്നു സമയത്തും താരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു.

prp

Leave a Reply

*