ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥിരാജ്. ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പറഞ്ഞ താരം, അയ്യപ്പനെ കുറിച്ചൊന്നുമറിയാതെ വെറുതേ കാണാമെന്ന് കരുതിയാണ് പോകുന്നതെങ്കില്‍ എന്തിനാണ് അങ്ങനെ പോകുന്നതെന്നും ചോദിക്കുന്നു.
‘ക്ഷേത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അതിന്‍റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കില്‍ അതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ക്ക് നില്‍ക്കരുത്. ശബരിമലയില്‍ ദര്‍ശനത്തിനായി പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ, വെറുതേ കാട്ടില്‍ ഒറ്റു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ എനിക്കൊന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്‍റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്’.
അതേസമയം, എപ്പോഴും സ്ത്രീസമത്വത്തിനും തുല്യനീതിക്കും വേണ്ടി നിലകൊണ്ടിരുന്ന താരത്തിന്‍റെ പുതിയ നിലപാട് കേട്ട് അന്തംവിട്ടിരിക്കുകയാണ് ഫാന്‍സ്. ശബരിമല വിഷയത്തില്‍ ഇങ്ങനെയൊരു നിലപാട് പൃഥ്വിരാജ് എടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.

