പ്രേംനസീര്‍ ഓര്‍മയായിട്ട് 27 വര്‍ഷം തികയുന്നു

മലയാളത്തിന്‍റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്ന് 27 വര്‍ഷം. 1989 ജനുവരി 16ന്, 62 -)മത്തെ വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു പ്രേംനസീര്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

1927 ഏപ്രില്‍ ഏഴിന് തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്‍റെയും ആസുമ്മ ബീവിയുടെയും മകനായി ജനിച്ചു. 1952ല്‍ പുറത്തിറങ്ങിയ മരുമകളിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു.  അവിടുന്നങ്ങോട്ട് പകരം വയ്ക്കാന്‍ ഇല്ലാത്ത ഈ നായകന്‍റെ പല വേഷ പകര്‍ച്ചകള്‍ സിനിമാലോകം കണ്ടു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായക വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു. 130 ചിത്രങ്ങളില്‍ ഷീല നസീറിന്‍റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്നും ഈ നിത്യഹരിതനായകനെ മലയാളികള്‍ സ്മരിക്കുന്നു, മരിക്കാത്ത ഓര്‍മകളിലൂടെ..

prp

Related posts

Leave a Reply

*