കൊല്ലം: കൊല്ലം അഞ്ചലില്‍ അനാഥാലയത്തിലെ അന്തേവാസിയെ സ്ഥാപന നടത്തിപ്പുകാരന്‍ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്.
സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയെന്ന് പറഞ്ഞാണ് സജീവന്‍ പ്രായമായ സ്ത്രീയെ മര്‍ദ്ദിച്ചത്.
The post പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയതിന്റെ പേരില്‍ പ്രായമായ സ്ത്രീക്ക് മര്‍ദ്ദനം; അനാഥാലയ നടത്തിപ്പുകാരനെതിരെ പോലീസ് കേസ് എടുത്തു

