ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാകും. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ യുഎന്‍ പൊതുസഭയിലും മോദി പ്രസംഗിക്കും.
അഫ്ഗാനിസ്ഥാന്, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ മോദി വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.

