കൊച്ചി : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം തന്റെ അടുത്ത ചിത്രം ഏതെന്ന് ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ‘ഒമര്‍ – ദിലീപ് ഒരു സിനിമ ഉണ്ടാകുവോ ?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ എന്തായാലും ഉണ്ടാവും ‘അംബാനി-An Omar Business’ ഇങ്ങനെ ഒരു സബ്ജക്ട് മനസ്സിലുണ്ട്. പവര്‍സ്റ്റാര്‍ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാല്‍ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം’ , ഒമര്‍ ലുലു മറുപടി നല്കി.

