പോലീസ് ആക്റ്റ് 118 എ പ്രകാരം ആദ്യ പരാതി രജിസ്റ്റര്‍ ചെയ്തു; പി.കെ.ഫിറോസിനെ ഫേസ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരേ പരാതി നല്‍കിയത് യൂത്ത് ലീഗ്

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എ പ്രകാരം കേസ് എടുക്കണം എന്നുകാട്ടി പരാതി നല്‍കി. പൊലീസ് ആക്‌ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്‌മാന്‍ ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. പരാതി പൊലീസ് സ്വീകരിച്ചു.

ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്‌ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പുതിയ പൊലീസ് ആക്ടിനെതിരെ സംസ്ഥാന വ്യാപകമായി രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ പരാതി.െ പൊലീസ് ആക്‌ട് 118 എ അനുസരിച്ച്‌ പരാതിക്കാരനില്ലെങ്കില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

prp

Leave a Reply

*