പ്ലസ് ടു ലെവല്‍ പൊതുപരീക്ഷാ തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചു; 85 തസ്തികകളിലേക്ക് ഏപ്രില്‍ 10 ന് പരീക്ഷ നടക്കും

തിരുവനന്തപുരം: ( 28.01.2021) പ്ലസ് ടു ലെവല്‍ പൊതുപരീക്ഷാ തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചു. 85 തസ്തികകളിലേക്കുള്ള പരീക്ഷ ഏപ്രില്‍ 10ന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മേയ് പകുതിക്കു ശേഷമോ ജൂണിലേക്കോ പരീക്ഷ നീണ്ടേക്കും.

പൊതുവിജ്ഞാനത്തില്‍ 50, ജനറല്‍ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയില്‍ 20 വീതം, പ്രാദേശികഭാഷയില്‍ 10 എന്നിങ്ങനെയാവും ചോദ്യങ്ങള്‍ ഉള്‍പെടുത്തുക. വിവിധ തസ്തികകളിലായി 15 ലക്ഷത്തിലധികം പേര്‍ പ്ലസ് ടു നിലവാര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
പൊതുപരീക്ഷയാകുമ്ബോള്‍ ഇത് ആറു ലക്ഷത്തോളമേ വരൂ എന്നാണു കണക്കാക്കുന്നത്. സിവില്‍ എക്‌സൈസ് ഓഫിസര്‍-3,35,855, സിവില്‍ പൊലീസ് ഓഫിസര്‍-3,17,017, ഫയര്‍മാന്‍-2,50,495, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ -2,05,617,

83 തസ്തികയിലും ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. അവസാന തീയതി ഫെബ്രുവരി ഒമ്ബത്. ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌പെ.റി. എസ്ടി), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌പെ.റി. എസ്ടി) തസ്തികകളില്‍ ഫെബ്രുവരി 5 മുതലാണു കണ്‍ഫര്‍മേഷന്‍. ഒന്നിലധികം തസ്തികയില്‍ അപേക്ഷിച്ചവര്‍ ഓരോ തസ്തികയ്ക്കും കണ്‍ഫര്‍മേഷന്‍ നല്‍കണം.

ഏതു ഭാഷയിലുള്ള (മലയാളം/തമിഴ്/കന്നട) ചോദ്യ പേപ്പറാണ് വേണ്ടതെന്ന് കണ്‍ഫര്‍മേഷന്‍ നല്‍കുമ്ബോള്‍ രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യ പേപ്പര്‍ മാത്രമേ ലഭ്യമാക്കൂ. പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്ബോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന കമ്യൂണിക്കേഷന്‍ വിലാസത്തിലെ ജില്ല തന്നെ തിരഞ്ഞെടുക്കണം. നിശ്ചിത സമയത്തിനകം കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും.

prp

Leave a Reply

*