പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം; സമരം അനാവശ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂണ്‍13 മുതലാണ് പരീക്ഷകള്‍ തുടങ്ങുന്നത്.

പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാത്രവുമല്ല പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കൊവിഡ് കാരണ പഠനം പാതിവഴിയിലായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ സംഘടിപ്പിച്ചു. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ക്കുണ്ട്.

അതേസമയം വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവന്‍ കുട്ടി പ്രതികരിച്ചു.

ഇത്തവണത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെയും പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടത്താനാണ് തീരുമാനം. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും

prp

Leave a Reply

*