പ്ലാസ്റ്റിക് മെറ്റീരിയല്‍ കലക്‌ഷന്‍ സെന്ററില്‍ തീപിടിത്തം

ഇരിട്ടി : പടിയൂര്‍ ഊരത്തൂരിലെ പ്ലാസ്റ്റിക് മെറ്റീരിയല്‍ കലക്‌ഷന്‍ സെന്ററില്‍ തീപിടിത്തം. സംസ്കരണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു. മിന്നലിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സംസ്കരണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്താണ് രണ്ട് വര്‍‍ഷം മു‍ന്‍പാണ് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം സ്ഥാപിച്ചത്. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദീന്‍, വൈസ് പ്രസിഡന്റ് ആര്‍.മിനി, സ്ഥിരം സമിതി അധ്യക്ഷകായ സിബി കാവനാല്‍, കെ.രാകേഷ്, പ‍ഞ്ചായത്തംഗം കെ.കെ.സുനിത, കെ.നിഷമോള്‍, അനില്‍കുമാര്‍ അലത്തു പറമ്ബ്, എം.എം.മോഹനന്‍, വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 15 ഓളം പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ഇവിടെ‌ എത്തിച്ചാണ് തരംതിരിക്കുന്നത്. പ്രദേശത്ത് അടുത്തകാലത്തായി മിന്നലേല്‍ക്കുന്നത് ഏറിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു .

prp

Leave a Reply

*