മുഖ്യമന്ത്രി പിണറായി വിജയന്‍ പുലിമുരുകന്‍ കണ്ടു

puli pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും കൊച്ചുമകനുംകൂടി സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ കണ്ടു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററിലാണ് ഇവര്‍ സിനിമ കാണാനെത്തിയത്. ആക്ഷന്‍ സിനിമകളുടെ ആരാധകനായ മുഖ്യമന്ത്രിക്ക് പുലിമുരുകന്‍ ഇഷ്ടമായി. സിനിമ കണ്ടുകഴിഞ്ഞതിന് പിന്നാലെ മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ വിളിച്ച്‌ ഫോണില്‍ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം‍ തീയറ്ററിലെത്തി ഒരു സിനിമ കാണുന്നത്.

prp

Leave a Reply

*